മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയുടെ ജൂഡീഷ്യല്‍ കസ്റ്റഡി നീട്ടി: ജൂലൈ ഒൻപത് വരെയാണ് നീട്ടിയത്

Spread the love

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ജൂലൈ ഒൻപത് വരെയാണ് നീട്ടിയത്.

വിഡിയോ കോണ്‍ഫറൻസിങ് വഴിയാണ് റാണയെ കോടതിയില്‍ ഹാജരാക്കിയത്. റാണയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന്‌ന അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. തിഹാർ ജയില്‍ അധികൃതരോട് കോടതി റിപ്പോർട്ട് തേടി.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോള്‍മാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് റാണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും വിസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.

പാക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കറെ ത്വയിബയും ഐഎസ്‌ഐയുമായും അടുത്ത ബന്ധമുണ്ടായിരുന്നു.