മുംബൈയില്‍ 20 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് പിടിയിൽ; കുടുങ്ങിയത് ഡിഎൻഎ പരിശോധനയിൽ

Spread the love

മുംബൈ: മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ.

video
play-sharp-fill

2025 സെപ്റ്റംബറിലാണ് യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചത്. വൈദ്യപരിശോധനയിൽ യുവതി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി.

സ്ത്രീക്ക് മൊഴി നൽകാൻ സാധിക്കാത്തതിനാൽ പ്രതികളെ കണ്ടെത്താൻ ബുദ്ധിമുട്ടായി. എന്നാൽ പിതാവിനോട് സംസാരിച്ചുവെങ്കിലും ലൈംഗിക പീഡനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നിഷേധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ സാംപിളുകൾ ഡിഎൻഎ പരിശോധനക്കായി അയച്ചു. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്.

കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരിച്ചറിയൽ പരേഡിൽ യുവതി ഇവരെ തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്.