
മുംബൈ: നവി മുംബൈയിൽ നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരൻ. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടിൽ ഈ വർഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങൾ….
ഏപ്രിൽ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു. …
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. …

Whatsapp Group 1 | Whatsapp Group 2 |Telegram Group