മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെട്ടു;യുവതിയുടെ മുഖത്തേക്ക് ഭർത്താവ് ആസിഡ് ഒഴിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ; സംഭവത്തിൽ പോലീസ് കേസെടുത്തു

Spread the love

മുംബൈ: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരിൽ 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.

27 കാരിയായ യുവതി മലാഡിലെ അമ്മയുടെ വസതിയിലായിരുന്നു. 34കാരനായ പ്രതി കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവതീയുവാക്കൾ. ഭർത്താവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. യുവാവ് തൊഴിൽ രഹിതനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. യുവാവിനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 124(2), 311, 333, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.