മുംബൈയുടെ ‘ബോൾട്ടൂ’രി രാജസ്ഥാൻ ; സീസണിലെ മുംബൈയുടെ മൂന്നാം തോൽവി.

Spread the love

മുംബൈ : വാങ്കടെ സ്റ്റഡിയത്തിൽ മുംബൈക്ക് ഒരിക്കൽ കൂടി സ്വന്തം കാണികളെ നിരാശരാക്കേണ്ടി വന്നിരിക്കുകയാണ്.ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ അവരും ഒന്ന് പൊരുതി നിൽക്കാൻ പോലും സാധിക്കാതെ മുംബൈ കീഴടങ്ങുകയായിരുന്നു.

video
play-sharp-fill

ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ മാരക ബൗളിംഗിന് മുമ്പിൽ മുംബൈ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 20 ഓവറിൽ 125 റൺസിന് അവസാനിപ്പിക്കുകയായിരുന്നു.

തിലക് വർമ്മയും ക്യാപ്റ്റൻ ഹാർദികിനും  ഒഴികെ മറ്റാർക്കും 20 ന് മുകളിൽ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.മറുപടി ബാറ്റിംഗിൽ ആദ്യം ഒന്ന് പതറിയെങ്കിലും റിയാൻ പരാഗ് അർദ്ധ സെഞ്ച്വറി നേടി രാജസ്ഥാന്റെ വിജയം അനായാസമാക്കുകയായിരുന്നു.39 പന്തിൽ 5 ഫോറും മൂന്ന് സിക്സും സഹിതം 54 റൺസ് പരാഗ് നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ട്‌ ആണ് കളിയിലെ താരം.ജയത്തോടെ രാജസ്ഥാൻ ഒന്നാം സ്ഥാനത്തേക്കും തോൽവിയോടെ മുംബൈ അവസാന സ്ഥാനത്തും എത്തി.