വീണ്ടും മുംബൈയ്ക്ക് ഒന്നാം സ്ഥാനം: യുവ ഡൽഹിയെ തവിടുപൊടിയാക്കി രോഹിത്തിന്റെ സംഘം
തേർഡ് ഐ സ്‌പോട്‌സ്
ദുബായ്: ദൈവത്തിന്റെ സ്വന്തം പോരാളികൾ വീണ്ടും വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒന്നാം സ്ഥാനത്തേയ്ക്ക്. പോയിന്റ് ടേബിളിൽ മുൻപന്തിയിൽ നിന്ന രണ്ട് ടീമുകൾ തമ്മിലുള്ള അങ്കത്തിൽ ൽഹി ക്യാപിറ്റൽസിന് എതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം.
ഡൽഹി ഉയർത്തിയ 163 റൺസ് ലക്ഷ്യം മുംബൈ 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ക്വിന്റൺ ഡികോക്ക് (36 പന്തിൽ 53), സൂര്യകുമാർ യാദവ് (32 പന്തിൽ 53) എന്നിവരുടെ ബാറ്റിങ് മികവാണ് നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന് ജയമൊരുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യകുമാർ യാദവിന് എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് കഴമ്ബുണ്ടെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറി തികച്ചപ്പോൾ തന്നെ ക്രിക്കറ്റ് പണ്ഡിതരടക്കം ആരാധകർ ഇതേ ചോദ്യമുന്നയിച്ചിരുന്നു.
അന്ന് മത്സരം കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ത്യൻ എ യുടെ സെലക്ഷൻ നടക്കുന്ന ദിവസം അച്ഛൻ എല്ലാ സൈറ്റും തിരയും. എന്നിട്ട് എന്നെ വിവരമറിയിക്കും. ഇക്കുറിയും നിനക്ക് അവസരമില്ല. ഞാൻ സാരമില്ലെന്ന് പറയും.
അനിതരസാധാരണമായ ഇന്നിങ്‌സുകൾ കൊണ്ട് ഈ ഐ പിഎല്ലിൽ ഇതുവരെയായി 2 അർധശതകങ്ങളടക്കം 233 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. പവർപ്ലേയ്ക്ക് മുൻപ് നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടെങ്കിലും ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും നടത്തിയ പോരാട്ടമാണ് മുംബൈ ഇന്നിങ്സിന്റെ നെടുംതൂണായത്.
നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഡൽഹി 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടുകയായിരുന്നു. അർധ സെഞ്ച്വറി പിന്നിട്ട ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ്സ്‌കോറർ. ധവാൻ 52 പന്തിൽ 69 റൺസെടുത്തു. മുംബൈ നിരയിൽ ക്രൂണാൽ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു;