video
play-sharp-fill

‘വെല്‍ ഡണ്‍, വെല്‍ ഡണ്‍’… ഐപിഎല്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയ മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ ഉപഹാരം; മികച്ച ബൗളര്‍ക്കുള്ള ഉപഹാരം മുംബൈ ടീമുടമ നിത അംബാനി വിഗ്നേഷിന് സമ്മാനിച്ചു

‘വെല്‍ ഡണ്‍, വെല്‍ ഡണ്‍’… ഐപിഎല്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയ മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ ഉപഹാരം; മികച്ച ബൗളര്‍ക്കുള്ള ഉപഹാരം മുംബൈ ടീമുടമ നിത അംബാനി വിഗ്നേഷിന് സമ്മാനിച്ചു

Spread the love

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തില്‍ തിളങ്ങിയ മലയാളി സ്പിന്നര്‍ വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ ഉപഹാരം. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ മത്സരത്തിലെ മികച്ച ബൗളര്‍ക്കുള്ള ഉപഹാരം വിഗ്നേഷിന് മുംബൈ ടീമുടമ നിത അംബാനി മത്സര ശേഷം സമ്മാനിച്ചു.

മത്സരത്തില്‍ അരങ്ങേറ്റ ഓവറിലെ അടക്കം മൂന്ന് വിക്കറ്റ് വിഗ്നേഷ് പുത്തൂര്‍ സ്വന്തമാക്കിയിരുന്നു. ‘ടീമിന്‍റെ ആദ്യ അവാര്‍ഡ് ഞാന്‍ അരങ്ങേറ്റക്കാരനായ യുവ സ്‌പിന്നര്‍ വിഗ്നേഷിന് സമ്മാനിക്കുകയാണ്’- എന്ന് പറഞ്ഞുകൊണ്ടാണ് നിത അംബാനി പുരസ്കാരം പ്രഖ്യാപിച്ചത്.

‘വെല്‍ ഡണ്‍, വെല്‍ ഡണ്‍’ എന്നും വിഗ്നേഷ് പുത്തൂരിന്‍റെ പ്രകടനത്തെ നിത അംബാനി വാഴ്ത്തി. നിറഞ്ഞ കയ്യടികളോടെയാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും പ്രഖ്യാപനം ഏറ്റെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ പിന്തുണയ്ക്കും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വിഗ്നേഷ് പുത്തൂര്‍ നന്ദി പറഞ്ഞു. വിഗ്നേഷിന്‍റെ നന്ദിക്ക് സ്കൈയുടെ പ്രതികരണവും ശ്രദ്ധേയമായി.