മുംബൈയിലെ വിവവാഹമോചനങ്ങളില്‍ മൂന്ന് ശതമാനം കേസുകളിലും കാരണം ഗതാഗതക്കുരുക്കെന്ന് മുൻ മുഖ്യമന്ത്രിയുടെ ഭാര്യ
സ്വന്തം ലേഖിക
മുംബൈ: നഗരത്തിലെ വിവാഹ മോചനങ്ങളില്‍ മൂന്ന് ശതമാനം കേസുകളില്‍ വില്ലനാകുന്നത് ഗതാഗതക്കുരുക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസിന്റെ ഭാര്യ അമൃത ഫട്‌നവീസ്.
ഗതാഗതക്കുരുക്കില്‍ പെടുന്നതിനാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പലര്‍ക്കും കഴിയാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
സാധാരണക്കാരുടെ പ്രശ്‌നമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുംബൈ നഗരത്തിലെ റോഡുകളുടെ അവസ്ഥയേയും ഗതാഗതക്കുരുക്കിനെയും കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
റോഡിലെ കുഴികളിലും ഗതാഗതക്കുരുക്കിലും പെട്ട് തനിക്ക് തന്നെ വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.
Third Eye News Live
0