യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍; കൊന്ന് തള്ളിയത് കാമുകനെന്ന് സംശയം, പ്രണയബന്ധത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിൻ്റെ നിഗമനം, യുവാവിനെ കാണാനില്ല

Spread the love

 

മുംബൈ: കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നവിമുംബൈ ഊരൺ സ്വദേശിനി യശശ്രീ ഷിന്ദേ(20) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ഊരൺ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. യുവതിയുടെ കാമുകനാണ് കൊലപാതകത്തിന്റെ പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

video
play-sharp-fill

 

രണ്ടുദിവസം മുൻപാണ് യുവതിയെ കാണാതായത്. തുടർന്ന് അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

 

യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കാമുകനെയും കാണാനില്ലെന്ന് വ്യക്തമായിരുന്നു. പ്രണയബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന കാമുകനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.