
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും; പ്രത്യേക വിമാനത്തില്‍ കൊണ്ടുവരും
ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കും എന്ന് സൂചന. നീക്കം റാണയെ കൈമാറാൻ അമേരിക്ക സമ്മതിച്ചതിന് പിന്നാലെ, തിഹാർ ജയിലില്‍ റാണയെ പാർപ്പിക്കാൻ സൗകര്യം ഒരുക്കി.
മുംബൈയിലെ ഒരു ജയിലിലും തയ്യാറെടുപ്പിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോടെയോ തഹാവൂർ റാണയെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്നാണ് ലഭ്യമാവുന്ന വിവരം.
പാക് അമേരിക്കൻ ഭീകരവാദി ഡേവിഡ് കോള്‍മാൻ ഹെഡ്ലിയുടെ അനുയായിയാണ് റാണ. ഇന്ത്യക്ക് വിട്ടുകൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂർ റാണ നല്‍കിയ അടിയന്തിര ഹേബിയസ് കോർപസ് ഹർജി യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബർട്ട്സ് തള്ളിക്കൊണ്ടായിരുന്നു യുഎസ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫെബ്രുവരിയിലാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
