
വൈക്കത്തെ മൾട്ടിപ്ലക്സ് തിയേറ്ററിൽ സിനിമ മാത്രമല്ല ഷോപ്പിംഗ് കോപ്ലക്സ് വിശ്രമ കേന്ദം . ഭക്ഷണശാല പാർക്കിംഗ് സൗകര്യം ഇവയെല്ലാമുണ്ട്.
സ്വന്തം ലേഖകൻ
വൈക്കം: വൈക്കത്തെ മൾട്ടിപ്ലക്സ് തിയേറ്റർ പൂർത്തിയാകുമ്പോൾ സിനിമ കാണാൻ മാത്രമല്ല ഷോപ്പിംഗിനും വിശ്രമത്തിനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സൗകര്യങ്ങളുണ്ടാകും.
തിയേറ്ററിൻ്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായി.
കിഫ്ബിയിൽ നിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടു നൽകിയ 60 സെൻറ് സ്ഥലത്താണ് തിയേറ്റർ നിർമ്മാണം കഴിഞ്ഞെ ഫെബ്രുവരി 10ന് ആരംഭിച്ചത്. തിയേറ്റർ സമുച്ചയത്തിന് 20000 സ്ക്വയർ ഫീറ്റാണ് വിസ്തൃതി. അടുത്ത വർഷം ഫെബ്രുവരി ഒൻപതിനു തിയേറ്ററിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.
കേരള ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പണിയുന്ന തിയേറ്റർ സമുച്ചയത്തിൻ്റെ അവസാന നടപടി ക്രമങ്ങൾ വിലയിരുത്താൻ കെ എഫ് ഡി സി ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി.എൻ.കരുൺ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഇതിനകം പല തവണ സ്ഥലം സന്ദർശിച്ചു. പുതിയ തിയേറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയേറ്ററുകളുണ്ടാകും
Whatsapp Group 1 | Whatsapp Group 2 |Telegram Group

.സമൂഹത്തിന്റെ തിയേറ്റർ സങ്കൽപത്തിൽ മാറ്റം വന്നതിനാൽ ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെ പര്യാപ്തമായ ഇടമായി തിയേറ്ററിനെ മാറ്റാനാണ് കെ എഫ് ഡി സി അധികൃതരുടെ തീരുമാനം.തിയേറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത്
കെ എസ് എഫ് ഡി സി 20 തിയറ്ററുകൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചു. അതിൽ ഒന്നാണ് വൈക്കത്ത് നിർമ്മിക്കുന്ന തീയേറ്റർ.