video
play-sharp-fill
സമന്വയ മൾട്ടി സെൻസറി പാർക്ക്, മൾട്ടി സെൻസറി റൂം എന്നിവ നിർമ്മിക്കാതെ പ്രഹസന ഉദ്ഘാടനം; ദ്ഘാടന വിവരം ജനപ്രതിനിധികൾ അറിഞ്ഞത് വാട്സ്ആപ്പ് ഗ്രൂപ്പിലെ നോട്ടീസിലൂടെ; ധൃതിയിൽ രഹസ്യ ആലോചനയിലൂടെ ഉദ്ഘാടനത്തിൽ ദുരൂഹത; ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സിപിഎം മന്ത്രിമാരോട് അയിത്തം ?

സമന്വയ മൾട്ടി സെൻസറി പാർക്ക്, മൾട്ടി സെൻസറി റൂം എന്നിവ നിർമ്മിക്കാതെ പ്രഹസന ഉദ്ഘാടനം; ദ്ഘാടന വിവരം ജനപ്രതിനിധികൾ അറിഞ്ഞത് വാട്സ്ആപ്പ് ഗ്രൂപ്പിലെ നോട്ടീസിലൂടെ; ധൃതിയിൽ രഹസ്യ ആലോചനയിലൂടെ ഉദ്ഘാടനത്തിൽ ദുരൂഹത; ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സിപിഎം മന്ത്രിമാരോട് അയിത്തം ?

കുറവിലങ്ങാട്: മൾട്ടി സെൻസറി പാർക്കിന്റെ ഭാഗമായുള്ള മൾട്ടി സെൻസറി റൂം മൾട്ടി സെൻസറി പാർക്ക് എന്നിവ ഉഴവുർ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം സാമൂഹിക നീതി വകുപ്പ് മന്ത്രിയുടെ തിയതി ലഭ്യമാകുന്നതനുസരിച്ച് ഉദ്ഘാടനം നടത്തുന്നതതിന് തീരുമാനിച്ചിരുന്നു.

എന്നാൽ, ഏകപക്ഷീയമായി കമ്മറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി സമന്വയ മൾട്ടി സെൻസറി പാർക്കിന്റെ ഭാഗമായുള്ള മൾട്ടി സെൻസറി റൂം മൾട്ടി സെൻസറി പാർക്ക് എന്നിവ നിർമ്മിക്കാതെ അതിനാവശ്യമായ തുക പോലും വകയിരുത്താതെയാണ് പ്രഹസന ഉദ്ഘാടനം.

വാട്സ്ആപ്പ് ഗ്രൂപ്പിലെ നോട്ടീസ് കണ്ടപ്പോഴാണ് ഉദ്ഘാടന വിവരം ജനപ്രതിനിധികൾ അറിഞ്ഞത്. ഈ പദ്ധതി നടത്തിപ്പിലെ അഴിമതിയാണ് കൂടിയാലോചന ഇല്ലാതെ ധൃതിയിൽ രഹസ്യ ആലോചനയിലൂടെ ഉദ്ഘാടനം സംഘടിപ്പിക്കുന്നതിലേക്ക് എത്തിചേർന്നിരിക്കുന്നതെന്നുള്ളത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 ഡിസംബർ 8 ന് മുന്നണി ധാരണ പ്രകാരം സ്ഥാനം ഒഴിയുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി പി എം പ്രതിനിധിയായി ബ്ലോക്ക് പഞ്ചായത്ത് മെമ്പറാകുകയും മെമ്പറായതിനു ശേഷം കാലുമാറി കേരളാ മാണി കോൺഗ്രസിൽ എത്തുകയും ചെയ്ത വൈസ്പ്രസിഡന്റും, ഉഴവൂർ ബിഡിഒയും ചേർന്ന് കമ്മറ്റി തീരുമാനത്തിന് വിരുദ്ധമായ നീക്കം നടത്തി വകുപ്പ് മന്ത്രിയുടെ വരവിന് തടസം സൃഷ്ട്ടിക്കുന്നതിന് നടത്തിയ നാടകത്തിന്റെ ഉദ്ഘാടകയായി സി പി എം പ്രതിനിധിയെ തന്നെ എത്തിച്ചത് മുള്ളിനെ മുള്ളു കൊണ്ട് എടുത്ത് ഉണ്ടാകാത്ത കൊച്ചിന്റെ നൂലുകെട്ട് നടത്തിയ അവസ്ഥയിലാണ് ഉഴവുർ ബ്ലോക്ക് പഞ്ചായത്ത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കമ്മറ്റി തീരുമാനം ചട്ടപ്രകാരം ആറ് മാസങ്ങൾക്ക് ശേഷമേ മാറ്റി തീരുമാനിക്കുന്നതിന് നിയമം അനുവദിക്കുന്നുള്ളു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിന്റെ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെ “വെല്ലവന്റെയും കൊച്ചിന്റെ തന്ത ” യാകാനുള്ള ശ്രമമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്ന തെന്ന ആക്ഷേപം ശക്തമാണ്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷനിൽ 2009 മുതൽ 2015 വരെയുള്ള വാർഷിക പദ്ധതി ഫണ്ടുകളിൽ വിവിധ മേഖലകളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതും എന്നാൽ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയാതെ വന്നതിനാൽ പ്രവർത്തന രഹിതമായി മാലിന്യനിക്ഷേപ കേന്ദ്രമായി കാടുകയറിയിരുന്ന ഈ സ്ഥലത്ത്
മൾട്ടി സെൻസറി പാർക്ക് എന്ന നൂതന ആശയം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണും കാണക്കാരി ഡിവിഷൻ അംഗവുമായ കൊച്ചു റാണി സെബാസ്റ്റ്യനാണ് മുന്നോട്ടുവെച്ചത്.

ആശയം മുന്നോട്ടുവച്ചപ്പോൾതന്നെ 2023 വാർഷിക പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപയും ഈ വർഷം 4 ലക്ഷം രൂപയും വകയിരുത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കയിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് മുമ്പാകെ അനുമതിക്കായ് കത്തുനൽകി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് തുക വകയിരുത്തി.

തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടയിലാണ് പ്രഹസന ഉദ്ഘാടനം നടത്തി നാണംകെട്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോഴും ഉദ്ഘാടന സമ്മേളനം നടത്തി മാധ്യമങ്ങളെ കമ്പളിപ്പിക്കുന്നതയെന്ന ആക്ഷേപവും ശക്തമാണ്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കാണക്കാരി ഡിവിഷനിൽ 2009 മുതൽ 2015 വരെയുള്ള വാർഷിക പദ്ധതി ഫണ്ടുകളിൽ വിവിധ മേഖലകളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചതും എന്നാൽ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ കഴിയാതെ വന്നതിനാൽ പ്രവർത്തന രഹിതമായി മാലിന്യനിക്ഷേപ കേന്ദ്രമായി കാടുകയറി കാണക്കാരി പട്ടിത്താനം റേഷൻകടപ്പടിക്ക് സമീപമുള്ള ബ്ലോക്ക് പഞ്ചായത്തു വക സ്ഥലത്ത് മൾട്ടി സെൻസറി പാർക്ക് എന്ന നൂതന ആശയം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണും കാണക്കാരി ഡിവിഷൻ അംഗവുമായ കൊച്ചു റാണി സെബാസ്റ്റ്യൻ മുന്നോട്ടുവെച്ചു.

മുൻ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, മുൻ ബ്ലോക്ക് സി ഡി പി ഒ ഡോ.റ്റിൻസി രാമകൃഷ്ണനും ചേർന്ന് പദ്ധതി രൂപരേഖ തയ്യാറാക്കിയതിനെ തുടർന്ന് 2023 വാർഷിക പദ്ധതി വിഹിതമായി ബ്ലോക്ക് പഞ്ചായത്ത് 11 ലക്ഷം രൂപ വകയിരുത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കയിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് മുമ്പാകെ അനുമതിക്കായ് കത്തുനൽകി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ച് തുക വകയിരുത്തിയിരുന്നു.