തിരുവനന്തപുരം :ഫിൻജാല്‍ ചുഴലിക്കാറ്റ് എല്ലാ രീതിയിലും ജനങ്ങള്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. നാശ നഷ്ടങ്ങളുടെ കാര്യത്തിലും ചുഴലിക്കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. പച്ചക്കറിക്ക് മാത്രമല്ല മുല്ലപ്പൂവിനും ഇപ്പോള്‍ തീപിടിച്ച വിലയാണ്. തമിഴ്നാട്ടില്‍ ഒരു കിലോ മുല്ലപ്പൂവിന്റെ വില 4500 രൂപയായി ഉയർന്നു.
ചുഴലിക്കാറ്റില്‍ മുല്ലപ്പൂ കൃഷിയില്‍ വ്യാപക നാശം സംഭവിച്ചതോടെയാണ് വില കുത്തനെ ഉയർന്നത്. കൂടാതെ വിവാഹ സീസണ്‍ ആയതോടെ മുല്ലപ്പൂ കിട്ടാതെയായപ്പോള്‍ പൂവിന്റെ വില പിന്നെയും ഉയർന്നു. കേരളത്തിലും മുല്ലപ്പൂവിന് വൻ വിലയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2000 രൂപയാണ് തിരുവനന്തപുരത്ത് മുല്ലപ്പൂവിന് വില . കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം ജില്ലയില്‍ ഒരു കിലോ മുല്ലപ്പൂവിന് 6000 രൂപ വരെയായിരുന്നു. എന്നാല്‍ ആ സമയത്ത് കൊച്ചിയില്‍ 400 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ മുല്ലപ്പൂകൃഷി നടക്കുന്നത് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ്. ഫിൻജാല്‍ ചുഴലിക്കാറ്റ് ഏറ്റവും ബാധിച്ചിരിക്കുന്നത് തെക്കൻ ജില്ലയിലാണ്. അവിടെ പെയ്ത കനത്ത മഴയില്‍ ഏക്കറുകണക്കിന് മുല്ലപ്പൂ കൃഷിയാണ് നശിച്ചത്. ഇതോടെയാണ് മുല്ലപ്പൂ വിപണി കുത്തനെ കയറിയത്.