മുല്ലപ്പള്ളിയെ ഞങ്ങൾക്കു വേണ്ട; പ്രവർത്തകരുടെ വികാരം മാനിക്കാത്ത പുന:സംഘടന ആർക്ക് വേണ്ടി ?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ കോഴിക്കോടും കണ്ണൂരും പോസ്റ്റർ. കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രവർത്തകരുടെ വികാരം മാനിക്കാത്ത പുന:സംഘടന ആർക്ക് വേണ്ടിയാണെന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നു. ബുധനാഴ്ചയാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റായും എഐ ഷാനവാസ്, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരെ വർക്കിംഗ് പ്രസിഡന്റാക്കിയും ഹൈക്കമാൻഡ് നിയോഗിച്ചത്. കെ മുരളീധരൻ എംഎൽഎ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയർമാനും ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനറുമാകും.