video
play-sharp-fill

Saturday, May 17, 2025
HomeMainമുല്ലപ്പെരിയാര്‍ ഡാം അണക്കെട്ട് ഇനിയും നൂറുകണക്കിന് വര്‍ഷങ്ങള്‍ സുരക്ഷിതമായി നിലകൊള്ളും ! സംവാദങ്ങളും സമരങ്ങളും അവസാനിപ്പിക്കണം...

മുല്ലപ്പെരിയാര്‍ ഡാം അണക്കെട്ട് ഇനിയും നൂറുകണക്കിന് വര്‍ഷങ്ങള്‍ സുരക്ഷിതമായി നിലകൊള്ളും ! സംവാദങ്ങളും സമരങ്ങളും അവസാനിപ്പിക്കണം : പെരിയാര്‍ വൈഗൈ ഫാര്‍മേഴ്സ് ഇറിഗേഷന്‍ അസോസിയേഷന്‍

Spread the love

സ്വന്തം ലേഖകൻ

കുമളി : മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നടക്കുന്ന സംവാദങ്ങളും സമരങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെരിയാര്‍ വൈഗൈ ഫാര്‍മേഴ്സ് ഇറിഗേഷന്‍ അസോസിയേഷന്‍ ലോവര്‍ ക്യാമ്ബില്‍ പ്രതിഷേധ പ്രകടനം നടത്തി.

കേരള അതിര്‍ത്തിയായ കുമളിയില്‍ റോഡ് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസിന്‌റെ ഇടപെടലിനെത്തുടര്‍ന്ന് പ്രതിഷേധം പ്രകടനത്തില്‍ ഒതുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് സംഘടനയുടെ ആവശ്യം. ഡാം നിര്‍മ്മാണ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പോലും കര്‍ഷക സംഘടനകളെ അസ്വസ്ഥപ്പെടുത്തുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ കഴിയുന്ന കേരളീയര്‍ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി വീണ്ടും രംഗത്തെത്തിയതാണ് പുതിയ സമരത്തിന് പ്രേരണ.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്ന എംപിക്കെതിരെ നടപടിയെടുക്കുക, സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തിയത്.

അണക്കെട്ട് ഇനിയും നൂറുകണക്കിന് വര്‍ഷങ്ങള്‍ സുരക്ഷിതമായ നിലകൊള്ളുമെന്നും അതിനാല്‍ അണക്കെട്ടിനെ കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments