മുല്ലപ്പെരിയാർ അണക്കെട്ടില്‍ ബോംബ് ഭീഷണി: ഇമെയില്‍ വഴിയാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്:അണക്കെട്ടില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്.

Spread the love

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വന്നത്.

തൃശൂർ കളക്ടറേറ്റിലേക്കാണ് ഇമെയില്‍ വന്നത്. സംഭവത്തിന് പിന്നാലെ അണക്കെട്ടില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്നാണ് നിഗമനം.

ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന

സംഘടനയാണ് ഹർജി നല്‍കിയത്. വിഷയത്തില്‍ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.