
മുല്ലപ്പെരിയാർ ഡാമിന്റെ പതിമൂന്ന് ഷട്ടറുകളിൽ എട്ട് എണ്ണവും അടച്ചു
സ്വന്തം ലേഖകൻ
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകളിൽ എട്ടെണ്ണം അടച്ചു. ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇതോടെ ചെറുതോണി അണക്കെട്ടിൽ നിന്ന് പുറം തള്ളുന്ന വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തി. ഇടുക്കി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ ഏഴ് ലക്ഷം ലിറ്റർ വെള്ളമായിരുന്നു ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇത് ആറുലക്ഷമായി കുറച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,401.74 അടിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. ഇതോടെയാണ് ഷട്ടറുകൾ താഴ്ത്തിയത്.
Third Eye News Live
0