മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യേണമേ…! തേക്കടിയില്‍ സര്‍വമത പ്രാര്‍ഥന നടത്തി തമിഴ്നാട്ടിലെ കര്‍ഷകര്‍
സ്വന്തം ലേഖിക
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകാൻ തമിഴ്നാട്ടിലെ കര്‍ഷകര്‍ തേക്കടിയിലെത്തി സര്‍വമത പ്രാര്‍ത്ഥന നടത്തി.
അണക്കെട്ടിലെ ജലനിരപ്പ് കുറവായതിനാല്‍ തേനിയിലെ നെല്‍ക്കൃഷിക്ക് വെള്ള കിട്ടാതാകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 116.15 അടി വെള്ളം മാത്രമാണ് മുല്ലപ്പരിയാര്‍ അണക്കെട്ടിലിപ്പോഴുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 130 അടിക്കു മുകളിലായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇത്തവണ പതിനാലടി കുറവാണ്.
മഴയെത്തുമെന്ന പ്രതീക്ഷയില്‍ ജൂണ്‍ ഒന്നിനു തന്നെ മുല്ലപ്പെരിയാറില്‍ നിന്നും കൃഷിക്കായി വെള്ളമെടുത്തു തുടങ്ങി. എന്നാല്‍ കാലവര്‍ഷം ചതിച്ചതോടെ തമിഴ്നാട്ടിലെ കര്‍ഷകരും ആശങ്കയിലായി.
ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ തേക്കടിയിലെത്തി പ്രാര്‍ത്ഥന നടത്തിയത്.
Third Eye News Live
0