മുല്ലപ്പെരിയാർ ഡാം തുറന്നു; അ‌ണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്

Spread the love

 

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നു. അ‌ണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നു. വി 2, വി 3, വി 4 എന്നീ ഷട്ടറുകളാണ് തുറന്നത്.

video
play-sharp-fill

534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.

തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.