
ഇടുക്കി: മുല്ലപ്പെരിയാർ മേല്‍ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടില്‍ പരിശോധന നടത്തി.
ചെയർമാൻ ഗിരിധറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചത്.
കാലവർഷത്തിന്‍റെ ആരംഭത്തില്‍ നടത്താറുള്ള സാധാരണ പരിശോധനകള്‍ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെല്‍വം എന്നിവരും കേരളത്തിന്‍റെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി എന്നിവരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തില്‍ അണക്കെട്ടില്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതല്‍ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പില്‍വേയിലെ മൂന്ന് ഷട്ടറുകള്‍ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേല്‍നോട്ട സമിതിക്ക് സമർപ്പിക്കും.