play-sharp-fill
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ കെപിസിസി അധ്യക്ഷന്‍; സ്ലോട്ട് വച്ച്‌ കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; വി ഡി സതീശനും സുധാകരനുമെതിരെ പടയൊരുക്കം

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ കെപിസിസി അധ്യക്ഷന്‍; സ്ലോട്ട് വച്ച്‌ കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; വി ഡി സതീശനും സുധാകരനുമെതിരെ പടയൊരുക്കം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഉള്‍പ്പോര് കൂടുതല്‍ വഷളാകുന്നുവെന്ന സൂചന നല്‍കി മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ സുധാകരനെ വിമര്‍ശിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തു വന്നിരിക്കുന്നത്.

സ്ലോട്ട് വച്ച്‌ കെപിസിസി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുല്ലപ്പള്ളി സുധാകരനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അന്‍വര്‍ ഇന്ന് മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവിന്റെ പരസ്യ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ നടന്ന പുനഃസംഘടനാ ചര്‍ച്ചയില്‍ മുല്ലപ്പള്ളിക്ക് തന്നെ കാണാന്‍ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരന്‍ മുമ്പ് പറഞ്ഞിരുന്നു.

ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന ആരോപണവും മുല്ലപ്പള്ളി ശക്തമായി നിഷേധിച്ചു. തന്നെ കുറിച്ച്‌ അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ലെന്നും തന്റെ കൂടെ നില്‍ക്കുന്ന താരിഖ് അന്‍വര്‍ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയില്‍ പെരുമാറുന്നു വെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. എല്ലാവരേയും ഒപ്പം നിര്‍ത്താന്‍ നേതൃത്വതിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ താരിഖ് അന്‍വറിനോട് പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും ഇന്നലെ താരിഖ് അന്‍വര്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതൃപ്തി അറിയിച്ചു.

അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കിയതോടെ താരിഖ് അന്‍വര്‍ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു.
ഇന്നലത്തെ കൂടിക്കാഴച മാറ്റിവെക്കാന്‍ താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വം ആണെന്നാണ് സൂചന.

മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും തുടർന്ന് എഐസിസി അംഗത്വവും രാജിവച്ചത് കോണ്‍ഗ്രസിന് തലവേദന ആയിരിക്കെയാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനും ഇടയുന്നത്. കെപിസിസി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച്‌ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പാര്‍ട്ടി വിടുന്നതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിന് പിന്നാലെ കെപിസിസി പുനഃസംഘടനയും കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും. വി ഡി സതീശനും സുധാകരനുമെതിരെ പടയൊരുക്കം നടത്തുകയാണ് മുതിര്‍ന്ന നേതാക്കള്‍. ഇവര്‍ വരും ദിവസങ്ങളില്‍ പരസ്യമായി രംഗത്തുവന്നേക്കുമെന്നും സൂചനയുണ്ട്.