മഞ്ഞൾപ്പൊടിയിട്ട് ഉണക്കി കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാക്കി സൂക്ഷിച്ചു;മുള്ളൻപന്നിയുടെ മാംസവുമായി ഒരാൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: മണ്ണുത്തിയിൽ മുള്ളൻപന്നിയുടെ മാംസവുമായി ഒരാൾ പിടിയിൽ. തൊടുപുഴ സ്വദേശി ദേവസ്വയേയാണ് തൃശൂരിൽ നിന്നും എക്സൈസ് സംഘം പിടികൂടി.

മഞ്ഞപ്പൊടിയിലിട്ട് ഉണക്കിയ നിലയിലായിരുന്നു മാംസം. പാലക്കാട്, മണ്ണുത്തി ദേശിയ പാതയിൽ പരിശോധന നടത്തിയ എക്സൈസ് സംഘം യാദൃശ്ചികമായാണ് മുളളൻ പന്നിയുടെ മാംസം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് നിന്ന് കോട്ടയത്തേക്ക് പോയ ബസിലായിരുന്നു മുള്ളൻപന്നിയുടെ ഉണക്ക മാംസവും ഉടുമ്പിൻ്റെ പച്ച മാംസവും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയായ ദേവസ്വയെ എക്സൈസ് ഇൻസ്പെക്ടർ കെ.അബൂദുള്ളിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മഞ്ഞ പൊടിയിട്ട് ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു മുള്ളൻപന്നിയുടെ മാംസം. കവറുകളിൽ പൊതിഞ്ഞ് ട്രാവൽ ബാഗിലാക്കി മറ്റുള്ളവർക്ക് സംശയം തോന്നാതെയാണ് മാംസം കടത്തിയിരുന്നത്.

തൊടുപുഴയിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടു പോക വെയാണ് എക്സൈസ് സംഘം പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ മാന്നാ മംഗലം ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.