
സ്വന്തം ലേഖകൻ
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം ആരംഭിക്കും.
അണക്കെട്ടിന്റെ സുരക്ഷ രാജ്യാന്തര വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും.
അണക്കെട്ടുകളുടെ പരിശോധനക്കായി 2018ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദം തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കും. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.



