
കോട്ടയം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എൻ പ്രിയ അധ്യക്ഷത വഹിച്ചു.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എൻ. സുരേഷ്, ഐ.എ.പി പ്രതിനിധി ഡോ. മുരാരി. കെ.എഫ്.ഒ.ജി. പ്രതിനിധി ഡോ.ജിൻസി, ജില്ലാ ഡെപ്യുട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ദീപ.ആർ, കൺസൽട്ടന്റ് സി.ആർ. വിനീഷ് എന്നിവർ പങ്കെടുത്തു.
തുടർന്നു നടന്ന ബോധവത്കരണ സെമിനാറിൽ കങ്കാരു മാതൃപരിചരണംഎന്ന വിഷയത്തിൽ ഡോ. ഇ.എസ്. സ്മിത, മുലയൂട്ടലിന്റെ പ്രാധാന്യംഎന്ന വിഷയത്തിൽ രാജലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2030-ഓടെ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും ജനിച്ച് ആദ്യമണിക്കൂറിൽ തന്നെ അമ്മയുടെ മുലപ്പാൽ നൽകുന്നുവെന്ന് ഉറപ്പാക്കാനും ജനിച്ച് ആറുമാസം വരെ മുലപ്പാൽ മാത്രം ഭക്ഷണമായി
നൽകുന്നു എന്നുറപ്പാക്കുന്നതിനും ബോധവത്കരണം ശക്തമാക്കുന്നതിനുമാണ് മുലയൂട്ടൽ വാരാചരണം സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ലഭിക്കേണ്ട പോഷക സമൃദ്ധമായ ആഹാരമാണ് മുലപ്പാൽ. ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുന്നതിലൂടെ രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം,
ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.