മീൻ പിടയ്ക്കുന്നില്ലെന്നാരോപിച്ച് മീൻ വിൽപ്പനക്കാരിയെ മർദ്ദിച്ചു ; പ്രതി പിടിയിൽ

Spread the love

എറണാകുളം :  മുളന്തുരുത്തിയില്‍ പെടയ്ക്കുന്ന മീന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് മീന്‍ വില്‍പ്പനക്കാരിയ്ക്ക് നേരെ ആക്രമണം.

video
play-sharp-fill

സംഭവത്തില്‍ മുളന്തുരുത്തി സ്വദേശിയായ സാബു എന്നയാളെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് മുളന്തുരുത്തി പൊലീസിനെ വിവരമറിയിച്ചത്.

പൊലീസ് കസ്റ്റഡിയിലെടുത്ത സാബു കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പതിവുപോലെ മദ്യപിച്ചെത്തിയ ഇയാള്‍ മീന്‍ വില്‍പ്പനക്കാരിക്കടുത്തെത്തി മീന്‍ പിടയ്ക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആക്ഷേപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് പിടയ്ക്കുന്ന മീന്‍ ഇല്ലാതെ നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച്‌ ഇയാള്‍ ക്ഷുഭിതനാകുകയും സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ സ്ത്രീയുടെ മീന്‍ പാത്രം വലിച്ചെറിഞ്ഞു.