മുളപ്പിച്ച ചെറുപയറിൽ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു; രാത്രിയിൽ മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കാമോ? ന്യൂട്രീഷ്യനി‍സ്റ്റ് പറയുന്നത് അറിയാം..!

Spread the love

മുളപ്പിച്ച ചെറുപയറിൽ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അവശ്യ വിറ്റാമിനുകളും ധാതുക്കളും എൻസൈമുകളും കൊണ്ട് സമ്പന്നമായ ഭക്ഷണമാണ് മുളപ്പിച്ച പയർവർ​ഗങ്ങൾ. സാലഡുകൾ, സാൻവിച്ച് എന്നിവയെല്ലാം മുളപ്പിച്ച പയർവർ​ഗങ്ങൾ ഉൾപ്പെടുത്താറുണ്ട്.

video
play-sharp-fill

മുളപ്പിച്ച ചെറുപ്പയറിൽ എലവേറ്റഡ് ബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിറ്റാമിൻ ബി 12 ഉത്പാദിപ്പിക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ്. പ്രത്യുത്പാദന വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഹോർമോണുകളെ സന്തുലിതമാക്കാനും മുളപ്പിച്ച ചെറുപയർ വർ​ഗങ്ങൾ സഹായിക്കുന്നു.

സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും മുളപ്പിച്ച ചെറുപയർ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയർ വർഗങ്ങൾ. ഇവയിൽ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പ് കുറയ്ക്കുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതും തടയുന്നു.

മുളപ്പിച്ച പയർവർ​ഗങ്ങൾ രാത്രിയിൽ കഴിക്കാമോ?

എത് ഭക്ഷണം കഴിക്കുമ്പോഴും സമയം പ്രധാനമാണ്. ചില ആളുകൾക്ക് രാത്രിയിൽ ഏത് ഭക്ഷണം കഴിച്ചാലും പ്രശ്നം വരില്ല. എന്നാൽ മുളപ്പിച്ച പയർവർ​ഗങ്ങൾ രാത്രിയിൽ കഴിക്കുന്നത് ചിലരിൽ വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ അമിത ഗാദ്രെ പറയുന്നു.

രാത്രിയിൽ മുളപ്പിച്ച ചെറുപയർ വർ​ഗങ്ങൾ കഴിക്കുന്നത് വയറു വീർക്കുന്ന പ്രശ്നം ചിലരിൽ ഉണ്ടാക്കും. ആഹാരത്തിന്റെ 30 ശതമാനം മുളപ്പിച്ച ചെറുപയർ വർ​ഗങ്ങൾ ഉൾപ്പെടുത്തുക. ഇത് കലോറി അധികം ശരീരത്തിലെത്താതിരിക്കാൻ സഹായിക്കും.