ഓക്സിജന്റെ അളവ് കുറവായ ടണലിനുള്ളിൽ ഒന്നര കിലോമീറ്റർ നടന്ന് അതിസാഹസിക പരിശോധന: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗണ്‍ ചെയ്തുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു

Spread the love

തിരുവനന്തപുരം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗണ്‍ ചെയ്തുള്ള അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു.

video
play-sharp-fill

പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. 7.01 മീറ്റർ വ്യാസമുള്ള പ്രധാന ടണലും അണക്കെട്ടില്‍ നിന്നുള്ള ഷട്ടർ സംവിധാനവും കെഎസ്‌ഇബിയുടെ ഡാം സേഫ്റ്റി വിഭാഗമാണ് പരിശോധിച്ചത്.

പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ചെന്നാണ് ടണലിന്റെ സുരക്ഷാ നില വിലയിരുത്തിയത്. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളില്‍ പ്രത്യേക സുരക്ഷാ മുൻകരുതലുകള്‍ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ, ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സൈന.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂണ്‍ ജോയ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ രാഹുല്‍ രാജശേഖരൻ, ജയപ്രകാശ്, ബൈജു എം.ബി. എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളില്‍ പ്രവേശിച്ച്‌ പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിർണ്ണായകമായ ഒരു ഘട്ടം പൂർത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (KSEB). മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗണ്‍ ചെയ്ത് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്ന വേളയില്‍, പദ്ധതിയുടെ ജീവനാഡിയായ പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തി. 7.01 മീറ്റർ വ്യാസമുള്ള ഈ പ്രധാന ടണലും അണക്കെട്ടില്‍ നിന്നുള്ള ഷട്ടർ സംവിധാനവും KSEB-യുടെ ഡാം സേഫ്റ്റി വിഭാഗം വിശദമായി പരിശോധിച്ചു.

പരിശോധനാ സംഘം, ടണലിലേക്ക് പ്രവേശിക്കാനുള്ള കവാടം വഴി ഏകദേശം ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് നടന്ന് ടണലിന്റെ സുരക്ഷാ നില വിലയിരുത്തി. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളില്‍ പ്രത്യേക സുരക്ഷാ മുൻകരുതലുകള്‍ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. കൂടാതെ, ആശയവിനിമയം തടസ്സപ്പെടാതിരിക്കാൻ ചെറുതോണിയിലെ ഹാം റേഡിയോ സേവനവും ഉപയോഗപ്പെടുത്തി.

ഹാം റേഡിയോ ലൈസൻസുള്ള മനോജ് ആണ് ഇതിനായുള്ള റേഡിയോ സെറ്റ് ഒരുക്കി നല്‍കിയത്. ഡാം സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ സൈന.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂണ്‍ ജോയ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ രാഹുല്‍ രാജശേഖരൻ, ജയപ്രകാശ്, ബൈജു എം.ബി. എന്നിവരാണ് സാഹസികമായ ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

പദ്ധതിയുടെ സുരക്ഷയ്ക്കായി അതിസാഹസികമായി ടണലിനുള്ളില്‍ പ്രവേശിച്ച്‌ പരിശോധന പൂർത്തിയാക്കിയ ഡാം സേഫ്റ്റി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. വൈദ്യുതി ഉത്പാദനത്തില്‍ മാത്രമല്ല, നമ്മുടെ സംസ്ഥാനത്തിന്റെ ഊർജ്ജസുരക്ഷ ഉറപ്പാക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ അർപ്പണബോധം ശ്ലാഘനീയമാണ്.