മുളക്കുളം ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ ഉദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ പച്ചക്കറി വിത്തുകളുടെ വിതരണവും തെങ്ങിൻ തൈകളുടെ വിതരണവും ഇതോടൊപ്പം നടന്നു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അരുൺ, അജിത് കുമാർ, ശിൽപദാസ്, മേരിക്കുട്ടി ലൂക്ക, എ.കെ. ഗോപാലൻ, ഇക്കോ ഷോപ്പ് പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, തോമസ് ചെറിയാൻ, കൃഷി ഓഫീസർ ആർ. ശ്രുതിരാജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ വി. ആർ. ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.