
മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ:സ്വർണ്ണ കള്ളക്കടത്ത്, കള്ളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നത് എന്ത്? പി.സി ജോർജ്
കോട്ടയം: മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ – പി.സി ജോർജ്:
സ്വർണ്ണ കള്ളക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവർ.
രാജ്യത്തെ സ്വർണ കള്ളക്കടത്തിൽ നൂറിൽ 60% കേരളത്തിലാണ് നടക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ 60 ശതമാനത്തിൽ 98% പ്രതികളും മലപ്പുറം ജില്ലക്കാരാണ്.
സ്വർണ്ണ കള്ളക്കടത്ത്, കള്ളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നു.
അൻവർ ഇവർക്ക് ഇത്രയും നാൾ എന്തിന് പിന്തുണ കൊടുത്തു.
പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭാഗമാണോ പി.വി അൻവർ എംഎൽഎയുടെ നിലപാട് സംശയിക്കുന്നതായും, കെ.റ്റി ജലീൽ, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ പിന്തുണ നിസാരമായി താൻ കരുതുന്നില്ലെന്നും പി.സി ജോർജ് പറഞ്ഞു.
22 തവണ നയതന്ത്ര വഴിയിലൂടെ മുഖ്യമന്ത്രി ഇടപെട്ട് സ്വർണവും, ഡോളറും കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണം.
ഈ വസ്തുതകളെല്ലാം സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും പി.സി ജോർജ് കോട്ടയത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു