എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

കോഴിക്കോട്: കുറച്ചു കാലമായിട്ട് എടുക്കാനാവാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ സർക്കാരിന് ഉണ്ടെങ്കിലും . അതിന്റെ കൂടെയാണ് പാർട്ടിയിലെ പല പ്രമുഖരാണ് ഉണ്ടാക്കി വയ്ക്കുന്ന വിവാദങ്ങള്‍ . അതില്‍ പാർട്ടിയെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് പി പി ദിവ്യ തന്നെയാണ് . ഈവിഷയത്തില്‍ പാർട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നും വിമർശനങ്ങളുടെ പെരുമഴ പെയ്യുമ്പോള്‍ , മുഖ്യമന്ത്രി പിണറായി വിജയൻ അധികമൊന്നും ഈ വിഷയത്തെകുറിച്ച്‌ സംസാരിച്ചിട്ടില്ല . ഏതായാലും പി പി ദിവ്യയെയും സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് പിണറായി വിജയൻ പി പി ദിവ്യയെ വിമർശിക്കുകയാണ് .

എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളന വേദിയിലായിരുന്നു പരാമര്‍ശം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പി. ജയരാജന്റെ പ്രസ്താവനകള്‍ ദോഷം ചെയ്‌തെന്ന് പ്രതിനിധികളും വിമര്‍ശിച്ചു.പി.പി ദിവ്യക്കെതിരായ നടപടി മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചായിരുന്നു എന്ന പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദിവ്യക്കെതിരായ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നു കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ഉണ്ടായത്. വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ശരിയായില്ല. ഇതൊക്കെ പാര്‍ട്ടി അന്വേഷിച്ച്‌ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.ചര്‍ച്ചയില്‍ ഇ.പി ജയരാജനെതിരെയും കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇ.പിക്ക് ഇത്തരം വീഴ്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സമ്മേളനത്തില്‍ വ്യക്തമാക്കി.അതെ സമയം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കണ്ണൂര്‍ ജില്ലാ

പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇരിക്കുന്ന ചിത്രം സഹിതം പി പി ദിവ്യ ഫെയസ്ബുക്കില്‍ കുറിച്ചു.പി പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് വീണ്ടും രംഗത്തെത്തിയ വേളയിലാണ് ദിവ്യയുടെ കുറിപ്പ്.

അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണ്. വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ലെന്നും പി പി ദിവ്യ കുറിപ്പില്‍ പറയുന്നു.പി.പി ദിവ്യയുടെ കുറിപ്പ് ഇങ്ങനെ..ഞാൻ കണ്ടു വളർന്ന നേതാവ്….എന്തൊക്കെ ആരോപണങ്ങള്‍ വരുമ്ബോഴും, രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്ബോഴും,

മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്… കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ. അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം….

അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യില്‍ വെച്ച്‌ നാല് മാധ്യമങ്ങളെ കാണുമ്ബോള്‍പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല….. കോടതീല് കണ്ടിപ്പാ പാക്കലാം..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . ഇതിനു താഴെയും നിരവധി കമ്മന്റുകളാണ് പി പി ദിവ്യയെ വിമർശിച്ചു കൊണ്ട് വരുന്നത് , അതിലൊരാള്‍ കമ്മന്റ് ചെയ്തിരിക്കുന്നത് കൊലയാളി യക്ഷി. നിന്റെയൊക്കെ തൊലിക്കട്ടി സമ്മതിക്കണം. നരഭോജി സ്ത്രീ, അയാളെ സന്തോഷിപ്പിക്കാൻ പറയുന്നത് ആണോ. അഴിമതി എന്താണെന്നു പോലും അറിയില്ല. പാവം. ഒരു പാവം മനുഷ്യനെ കൊലക്ക് കൊടുത്തിട്ട് ഡയലോഗ് അടിക്കാൻ വന്നിരിക്കുന്നു. ഉളുപ്പ് എന്ന് പറയുന്ന സാധനം ഉണ്ടോ നിങ്ങള്‍ക്ക്..,

നിങ്ങളൊക്കെ എന്താണെന്നറിയാൻ ജനങ്ങളുടെ മുൻപില്‍ 1000 തെളിവുകള്‍ വേറെയുണ്ട്! ഇത്തരം പ്രസ്താവനകളൊന്നും സഖാക്കളൊഴിയുള്ളവരാരും മുഖവിലക്കുപോലും എടുക്കുകയില്ല! ഒരു മനുഷ്യനെ കൊന്നിട്ട് പുണ്യാളത്തി ചമയുന്നു…പേപ്പറില്‍ ഒതുങ്ങിയ ആരോപണങ്ങള്‍ ആണെങ്കില്‍ മാനനഷ്ടകേസ് കൊടുക്കണം ..എന്നിങ്ങനെ പോകുന്നു കമന്റുകള്‍ .