കോഴിക്കോട് മുക്കത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; മൂന്ന് വയസുകാരന് ദാരുണാന്ത്യം

Spread the love

കോഴിക്കോട് : മുക്കത്ത് വാഹനാപകടത്തിൽ മൂന്ന് വയസ്സുകാരൻ മരിച്ചു. ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടൻ ജസീലിന്റെ മകൻ മുഹമ്മദ് ഇബാൻ (3)ആണ് മരിച്ചത്.

മുക്കം എടവണ്ണ സംസ്ഥാന പാതയിൽ മടാമ്പുറത്താണ് ഇന്ന് വൈകിട്ടോടെയാണ് അപകടം.

ബസും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു, അപകടം നടന്ന ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപ്ഡേറ്റിംഗ്….