
സ്വന്തം ലേഖകൻ
മുക്കം: മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിൽ കുറ്റിപ്പാലയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു,
അഗസ്ത്യൻമുഴി തടപ്പറമ്പിൽ അനന്തു (20), സ്നേഹ (14) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ ഇരുവരും അപകടം നടന്ന സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ മുക്കം – മാമ്പറ്റ ബൈപ്പാസിലെ കുറ്റിപ്പാലയിൽ വെച്ചായിരുന്നു അപകടം. മുക്കം ടൗണിൽ നിന്നും പുസ്തകങ്ങൾ വാങ്ങി ബൈക്കിൽ മാമ്പറ്റ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന ഇവർ ഇതേ ദിശയിൽ വന്ന ടിപ്പറിനടിയിൽ പെടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
സംഭവം നടന്നയുടൻ മുക്കം പോലീസും ഫയർഫോഴ്സും, സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് കൊണ്ടുപോയി.