video
play-sharp-fill

ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായുള്ള വീഡിയോ ആൽബം പ്രകാശനം ചെയ്തു

ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായുള്ള വീഡിയോ ആൽബം പ്രകാശനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കടക്കൽ: ലോക ഭിന്ന ശേഷി ദിനാചരണത്തോടനുബന്ധിച്ച് ഭിന്ന ശേഷി കുട്ടികൾക്കായി ദീപു ആർ എസ് ചടയമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച്, ശ്രീ സേതുരാമൻ സംഗീതം ചെയ്ത്, സംഗീത് ജീ ഓർക്കസ്ട്രാ ചെയ്ത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി ലതിക ടീച്ചർ ആലപിച്ച മുകിലോർമ്മകൾ എന്ന വീഡിയോ ആൽബം ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരനും കടക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ M മനോജ്‌ കുമാറും ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ കടക്കൽ ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പർ ശ്രീ സുജീഷ് ലാൽ സ്വാഗതം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ പ്രസിഡന്റ് ശ്രീ ആർ എസ് ബിജു അധ്യക്ഷനായിരുന്നു. കടക്കൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ അംഗവുമായ ശ്രീ സി ദീപു,മറ്റ് ജന പ്രതിനിധികൾ, അധ്യാപകർ, കുടുംബ ശ്രീ പ്രവർത്തകർ, ഭിന്ന ശേഷി വിദ്യാർത്ഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടപ്പുറം,ഓർമ്മക്കൂടാരം നവ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങൾ സ്വരൂപ്പിച്ച തുക കൊണ്ട് ഭിന്ന ശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും പ്രതിഭകളെ ആദരിക്കുകയും ചെയ്തു.