മുഖ്യമന്ത്രിയെ വിമർശിച്ചു കൊണ്ടുള്ള വാർത്ത പാർട്ടി പത്രത്തിൽ: നേതൃത്വംഗൗരവത്തിൽ: അൻവർ അനുകൂലികളെ കണ്ടെത്താൻ പരിശോധന

Spread the love

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും സിപി എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെയും അന്ത്യ ശാസനം തള്ളി കഴിഞ്ഞ 26ന് പി.വി.അൻവർ നടത്തിയ വാർത്താസമ്മേളനം പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’യുടെ ഒന്നാം പേജിൽ അച്ചടിച്ചത് സിപിഎം പരിശോധിക്കും.

video
play-sharp-fill

അൻവർ പരസ്യ പ്രസ്‌താവനകളിൽനിന്ന് പി ന്തിരിയണമെന്ന് സംസ്‌ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

പാർട്ടി തീരുമാനം അംഗീക രിക്കുന്നതായി അൻവർ പ്രഖ്യാപിച്ചെങ്കിലും നാലാം ദിവസം അദ്ദേഹം അതു ലംഘിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂരിൽ വിളിച്ചു ചേർത്ത ആ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ അൻവർ നേരിട്ട് ആദ്യമായി വിമർശിക്കുന്നത്. ഇതിൽ ‘മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം’ എന്ന ആവശ്യം ഉൾപ്പെടെ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്നു.

അൻവറിനെതിരെ എം.വി.ഗോവിന്ദന്റെയും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണന്റെയും പ്രതികരണത്തിനും ഒപ്പമാണ് അൻവർ പറഞ്ഞതും വന്നത്.

3 പേരുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പമുണ്ടായി. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ അൻവറിനുണ്ടെന്ന പ്രതീതി നിലനിൽക്കുമ്പോൾ ഇതു സംഭവിച്ചത് നേതൃത്വം ഗൗരവമായെടുക്കുന്നു.

‘ദേശാഭിമാനിയുടെ ചുമതലയിൽ 2 സെക്രട്ടേറിയറ്റ് അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാർ ട്ടിക്കും സർക്കാരിനും എതിരായ നീക്കങ്ങൾ പാർട്ടി മുഖപത്രത്തിൽ വേണോ എന്ന കാര്യം രാഷ്ട്രീയ നേതൃത്വം ആലോചിച്ചു തീരുമാനിക്കുന്ന രീതിയാണ് സിപിഎമ്മിലുള്ളത്.