മുകേഷ് പദവികൾ ഒഴിയണം: അധികാര സ്ഥാനത്ത് ഇരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കപ്പെടും: നടി ഗായത്രി വർഷ

Spread the love

കൊച്ചി: മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ​ഗായത്രി വർഷ.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മുകേഷ് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് അവർ അഭിപ്രായപ്പെട്ടു.

അധികാര സ്ഥാനത്ത് ഇരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കപ്പെടുമെന്നും ഗായത്രി വർഷ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ​ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു.

മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല.

അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്.

അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം.

എംഎൽഎ ഒരു ജനപ്രതിനിധിയാണ്.

അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആ​ഗ്രഹവുമെന്നും ​ഗായത്രി പറഞ്ഞു.

അന്വേഷണത്തെ നേരിടുമ്പോൾ അന്വേഷണത്തെ സ്വാധീനിക്കുന്ന പദവിയിൽ ഉണ്ടാവരുതെന്നാണ് അഭിപ്രായമെന്നും ​ഗായത്രി വർഷ പറ‍ഞ്ഞു.