മുകേഷിന്റെ കൊച്ചിയിലെ വീട്ടില്‍ പൊലീസ് ; പരാതിക്കാരിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ; പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണെന്നും മുകേഷിന്റെ വിശദീകരണം
സ്വന്തം ലേഖകൻ
കൊച്ചി: ലൈംഗിക പീഡന കേസില്‍ എംഎല്‍എയും നടനുമായ മുകേഷിന്റെ വീട്ടില്‍ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു തെളിവെടുപ്പ്. മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച പരാതിക്കാരിയെ വീട്ടിലെത്തിച്ചാണു പൊലീസ് തെളിവെടുപ്പ് നടത്തുന്നത്.
പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക്‌മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുമാണു മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്. നടി അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ കൈമാറുന്നതുമായി ബന്ധപ്പെട്ട് മുകേഷ് ഇന്നലെ അഭിഭാഷകനെ കണ്ടിരുന്നു. മുകേഷ് ഏത് തരത്തിലുള്ള അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണെന്ന് അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.