
‘ഇന്ത്യൻ സായുധ സേനയെ ഓര്‍ത്ത് അതീവ അഭിമാനം കൊള്ളുന്നു’; ഓപ്പറേഷൻ സിന്ദൂറില്‍ പ്രതികരണവുമായി മുകേഷ് അംബാനി
ഡൽഹി: ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ ഓർത്ത് അതീവ അഭിമാനം കൊള്ളുന്നുവെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി.
എല്ലാത്തരം ഭീകരതയുടെയും വിപത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി, ഉറച്ച തീരുമാനത്തോടെയും അചഞ്ചലമായ ലക്ഷ്യത്തോടെയും നിലകൊള്ളുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരവും നിർണായകവുമായ നേതൃത്വത്തില്‍, അതിർത്തിക്കപ്പുറത്തുനിന്നുള്ള എല്ലാ പ്രകോപനങ്ങള്‍ക്കും ഇന്ത്യൻ സായുധ സേന കൃത്യമായും ശക്തമായും പ്രതികരിച്ചിരിക്കുന്നു എന്നും പ്രസ്താവനയില്‍ അംബാനി പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 1.05 ന് 25 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീന കശ്മീരിലെ അഞ്ച് ക്യാമ്പുകളിലും മിന്നലാക്രമണം നടത്തി പഹല്‍ഗാമിന് മറുപടി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാമർ സ്മാർട്ട് ബോംബുകള്‍ മുതല്‍ സ്കാല്‍പ് മിസൈലുകള്‍ വരെയുള്ള 24 ഓളം അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭീകര സംഘടനകളുടെ ആസ്ഥാനങ്ങളും പരിശീലന കേന്ദ്രങ്ങളും തകർന്നു.