‘ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വേർപിരിയുന്നതാണ് നല്ലത് ‘; വിവാഹജീവിതം എന്നത് പാർട്നർഷിപ്പാണ്, ചിലപ്പോൾ വിജയിക്കാം പരാജയപ്പെടാം- വിവാഹമോചനത്തെക്കുറിച്ച് മുകേഷ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിവാഹമോചനത്തെക്കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബ ജീവിതത്തിലെ കണക്കുകൂട്ടലുകൾ പിഴച്ചുപോയോ എന്ന അവതാരകന്റെ ചോദ്യത്തിന് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയിൽ തങ്ങില്ല. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വിവാഹജീവിതം എന്നത് പാർട്നർഷിപ്പാണ്, ചിലപ്പോൾ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകൾ ഉള്ളതാണ്. രണ്ട് പേർ ഒന്നിച്ചു നിൽക്കുന്നതിനേക്കാൾ വേർപിരിഞ്ഞ് നിൽക്കുന്നതാണ് നല്ലത് എങ്കിൽ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തിൽ അതായിരിക്കാം കൂടുതൽ മനസ്സമാധാനവും സന്തോഷവും നൽകുക. രണ്ട് വ്യക്തികളും തമ്മിൽ ചേരായ്മ ഉണ്ടായിരുന്നു’ മുകേഷ് പറയുന്നു.