നടൻ വിനായകൻ ഒരു പൊതുശല്യം ആണ്; വിനായകനെ സർക്കാർ പിടിച്ച്‌ കൊണ്ടുപോയി ചികിത്സിക്കണം; എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടൻ; എല്ലാത്തിനും പിന്നില്‍ ലഹരിയാണ് : എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

Spread the love

ഫേസ് ബുക്കിലൂടെ തുടര്‍ച്ചയായി അശ്ലീലവും അധിക്ഷേപവും മാത്രം പറയുന്ന നടൻ വിനായകൻ ഒരു പൊതുശല്യമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സർക്കാർ വിനായകനെ പിടിച്ച്‌ കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാർക്കും നടൻ അപമാനമാണെന്നും എറണാകുളം മുഹമ്മദ് ഷിയാസ് പറഞ്ഞു.

video
play-sharp-fill

ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നടൻ വിനായകൻ ഒരു പൊതുശല്യം ആണ്. വിനായകനെ സർക്കാർ പിടിച്ച്‌ കൊണ്ടുപോയി ചികിത്സിക്കണം. എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് ഈ നടൻ. എല്ലാത്തിനും പിന്നില്‍ ലഹരിയാണ്- ഡിസിസി പ്രസിഡന്റ് പറ‍ഞ്ഞു. കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെയും ഗായകന്‍ യേശുദാസിനെതിരെയും വിനായകന്‍ അശ്ലീല പോസ്റ്റ് ഇട്ടത്. ഇന്ന് എല്ലാത്തിനും ക്ഷമ ചോദിച്ച്‌ മറ്റൊരു പോസ്റ്റിട്ടെങ്കിലും പിന്നാലെ മാധ്യമപ്രവര്‍കയെ അധിക്ഷേപിച്ച്‌ വീണ്ടും ഫേസ്ബുക്കിലെഴുതി. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group