കുറഞ്ഞ ചെലവിൽ പാതിരാമണൽ സ്പെഷ്യൽ ബോട്ട് സർവ്വീസ്:
സ്വന്തം ലേഖകൻ
മുഹമ്മ: സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നും വിനോദ സഞ്ചാരികൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ നിരക്കിൽ പാതിരാമണൽ ദ്വീപ് സന്ദർശിച്ച് മടങ്ങാൻ അവസരം.
ദ്വീപ് സന്ദർശിക്കുവാൻ ദിനംപ്രതി നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. ഒരാൾക്ക് 100 രൂപയാണ് പാതിരാമണൽ സന്ദർശിച്ച് മടങ്ങുന്നതിൻ്റെ ചാർജ്. ഒരു മണിക്കൂർ പാതിരാമണൽ ദ്വീപിൽ സന്ദർശന സമയവും നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശികൾക്കും , സ്വദേശികൾക്കുമായി കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ച്ചകൾ കണ്ട് മടങ്ങാൻ ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു നടത്തുന്ന സർവ്വീസിനെ മുഴുവൻ വിനോദ സഞ്ചാരികളും പ്രയോജനപ്പെടുത്തണമെന്നു സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി എന്നിവർ അഭ്യർത്ഥിച്ചു.
ബുക്കിങ്ങ് നമ്പർ : 9400050331 ( സ്റ്റേഷൻ മാസ്റ്റർ: മുഹമ്മ ) ആദർശ് സി റ്റി
ജനറൽ സെക്രട്ടറി സ്രാങ്ക് അസോസിയേഷൻ: 9072286146.