41 വര്‍ഷത്തിനിടെ ആദ്യം…! ഓവലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മുഹമ്മദ് സിറാജ്

Spread the love

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അ‍ഞ്ചും വിക്കറ്റുമായി ഒൻപത് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയശില്‍പിയായത് പേസര്‍ മുഹമ്മദ് സിറാജായിരുന്നു.

വിജയത്തിലേക്ക് ആറ് റണ്‍സ് അകലെ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്റായ ഗുസ് അറ്റ്കിന്‍സണെ ബൗള്‍ഡാക്കിയാണ് സിറാജ് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്.

ഓവലിലെ രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേട്ടത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും സിറാജ് സ്വന്തമാക്കി. 1984ല്‍ മൈക്കല്‍ ഹോള്‍ഡിംഗിനുശേഷം ഓവലില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വിദേശ പേസറാണ് സിറാജ്. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ എട്ട് വിക്കറ്റ് വീഴ്ത്തുന്ന എട്ടാമത്തെ മാത്രം സന്ദര്‍ശക ബൗളറുമാണ് സിറാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ ഓവലില്‍ 28 വര്‍ഷത്തിനുശേഷമാണ് ഒരു പേസര്‍ നാലാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത് എന്ന പ്രത്യേകതയും സിറാജിന്‍റെ നേട്ടത്തിനുണ്ട്. 1997ല്‍ ഇംഗ്ലണ്ടിന്‍റെ ആന്‍ഡി കാഡിക്കായിരുന്നു ഓവലില്‍ സിറാജിന് മുൻപ് അവസാനം 5 വിക്കറ്റ് എടുത്ത പേസര്‍.

പിന്നീട് കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ഇംഗ്ലണ്ട് ഒരു ടെസ്റ്റെങ്കിലും ഓവലില്‍ കളിച്ചിട്ടും മറ്റൊരു പേസര്‍ക്കും നാലാം ഇന്നിംഗ്സില്‍ അ‍ഞ്ച് വിക്കറ്റ് സ്വന്തമാക്കാനായിട്ടില്ല.