
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി പശ്ചിമ ബംഗാളില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും. ബംഗാളില്‍ ഷമി മത്സരിച്ചാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഉത്തർപ്രദേശിലാണ് ഷമി ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന് വേണ്ടിയാണ് ജഴ്സിയണിഞ്ഞത്. ഇക്കാര്യത്തില്‍ താരം പ്രതികരിച്ചിട്ടില്ല. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം ഇപ്പോള്‍ ചികിത്സയിലാണ്. ഷമിക്ക് ഐപിഎല്‍ സീസണും നഷ്ടമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷമിയുടെ പേരില്‍ ജന്മനാടായ ഉത്തർപ്രദേശില്‍ സ്റ്റേഡിയം നിർമിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പ്രഖ്യാപിച്ചതു വൻ ചർച്ചയായിരുന്നു. ബസിർഹട് മണ്ഡലത്തില്‍ നിന്ന് ഷമി ജനവിധി തേടിയേക്കും എന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യൻ ടീം തോറ്റപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ്രസിങ് റൂമിലെത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നു.