play-sharp-fill
മുഹമ്മദ് ഷാഫി കൊടുംക്രിമിനല്‍; സ്വന്തമായി വീടില്ല എന്നാൽ കാറും ലോറിയും, ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ പ്രൈവറ്റ് ബസുമുണ്ട്; രണ്ട് വര്‍ഷം മുന്‍പ് വയോധികയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി; മറ്റൊരു സ്ത്രീയെ ചവിട്ടിക്കൊന്ന സംഭവവും പുറത്ത്; നി​ഗൂഢതകളിൽ നിറഞ്ഞാടി ഷാഫി

മുഹമ്മദ് ഷാഫി കൊടുംക്രിമിനല്‍; സ്വന്തമായി വീടില്ല എന്നാൽ കാറും ലോറിയും, ആലുവ ഫോർട്ട്കൊച്ചി റൂട്ടിൽ പ്രൈവറ്റ് ബസുമുണ്ട്; രണ്ട് വര്‍ഷം മുന്‍പ് വയോധികയെ പീഡിപ്പിച്ച കേസിൽ ഒന്നാംപ്രതി; മറ്റൊരു സ്ത്രീയെ ചവിട്ടിക്കൊന്ന സംഭവവും പുറത്ത്; നി​ഗൂഢതകളിൽ നിറഞ്ഞാടി ഷാഫി

കൊച്ചി: ഇലന്തൂരിൽ ആഭിചാര്യക്രിയയുടെ ഭാ​ഗമായി രണ്ടു സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് റിപ്പോർട്ട്. ഷാഫിയുടെ ജീവിതം അടിമുടി ദുരൂഹം. തികച്ചും സാധാരണക്കാരന്റേതായ ശൈലിയിൽ ജീവിക്കുന്ന ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞതായിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് മുറുക്കാന്‍ വാങ്ങാനെത്തിയ 75കാരിയെ മുഹമ്മദ് ഷാഫി പീഡിപ്പിച്ചു. അന്ന് ലോറി ഡ്രൈവറായാണ് ഷാഫി പുത്തന്‍ കുരിശിലെത്തിയത്. കേസില്‍ ഷാഫി കഴിഞ്ഞ വര്‍ഷം ജാമ്യത്തിലിറങ്ങി. കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു വയോധിക.


വർഷങ്ങൾക്കു മുൻപ് ഒരു സ്ത്രീയെ ചവിട്ടിക്കൊന്ന കേസുണ്ട്. കളമശ്ശേരിയിൽ എവിടെയോ ആണ്. അന്വേഷിച്ചാൽ അറിയാമെന്ന് ഷാഫിയുടെ സുഹൃത്ത് ബിലാൽ പറഞ്ഞു. പെരുമ്പാവൂർ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിലായിരുന്നു താമസം. സ്വന്തം വീടില്ലാത്തതിനാൽ അതും വാടകയ്ക്കായിരുന്നു. എന്നാൽ ഷാഫിക്ക് നിരവധി വാഹനങ്ങളാണ് ഉണ്ടായിരുന്നത്. സ്കോർപ്പിയോയിൽ തുടങ്ങി ആലുവ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാൽ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീൻസ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. കേസിൽ പിടികൂടിയ സ്കോർപ്പിയോ കാറും മകളുടെ മക്കളുടെ പേരിൽ തന്നെയായിരുന്നു. കൂടാതെ സൗത്തിൽ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേർന്ന് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി വിൽക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാൻ ഷാഫി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് ലോട്ടറി എടുത്തും പണം കടം നൽകിയും ലോട്ടറി വിൽക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചത്. കളമശേരിയിൽ ഒരു കൊലപാതക്കേസിൽ താൻ ജയിലിൽ കിടന്നതാണ് ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായിരുന്നു ഷാഫിയെന്ന വിവരവും പുറത്തുവരുന്നു. ഷാഫി, റഷീദ് ഇങ്ങനെ വിവിധ പേരുകളിലായിരുന്നു ഷാഫിയുടെ പകർന്നാട്ടം.

അയല്‍വാസികളുടെ മൊഴിയാണ് കേസില്‍ മുഹമ്മദ് ഷാഫിയെന്ന റഷീദിനെ കുടുക്കിയത്. എലന്തോളിൽ തിരുമ്മൽ ചികിത്സകനായ ഭഗവൽ സിംഗിന്റെ അടുത്ത് തിരുമ്മാന്‍ എത്തിയതെന്നാണ് മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞിരുന്നത്. ഇക്കാര്യം പൊലീസ് അയല്‍വാസികളോട് തിരക്കിയപ്പോഴാണ് മുഹമ്മദ് ഷാഫിയുടെ കള്ളി വെളിച്ചത്തായത്. തിരുമ്മു കേന്ദ്രത്തില്‍ രാത്രി പലപ്പോഴും വണ്ടികൾ വരാറുണ്ട്. എന്നാല്‍ ദൂരദേശത്ത് നിന്നുള്ളവര്‍ ഇവിടെ വരാറില്ലെന്ന് അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി. കൊച്ചി നഗരത്തിൽ കുടുബസമേതമാണ് മുഹമ്മദ് ഷാഫി വാടകക്ക് താമസിച്ചിരുന്നത്.