play-sharp-fill
വീട്ടിൽ കളിക്കുന്നതിനിടയിൽ ടി.വി ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം ; തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായെതെന്ന് ആശുപത്രി അധികൃതർ

വീട്ടിൽ കളിക്കുന്നതിനിടയിൽ ടി.വി ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം ; തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമായെതെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖകൻ

കാസർകോട്: വീട്ടിൽ കളിക്കുന്നതിനിടെയിൽ ദേഹത്ത് ടി.വി വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.കാസർകോട് ജില്ലയിലെ ബോവിക്കാനത്താണ് സംഭവം. ബോവിക്കാനം തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏക മകൻ മുഹമ്മദ് സാബിറാണ് (രണ്ട്) ടി.വി വീണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി ടി വി സ്റ്റാൻഡിൽ പിടിച്ച് വലിക്കുന്നതിനിടയിൽ ടിവി ദേഹത്തുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കൾ കുട്ടി ടിവിയുടെ അടിയിൽ കുടുങ്ങി കിടക്കുന്നതാണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം, കോവിഡ് പരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.