video
play-sharp-fill

മന്ത്രി റിയാസിന്റെ പ്രസംഗത്തിനിടെ  വീഡിയോഗ്രഫറെ സ്ഥാനാർഥി എളമരം കരീം മാറ്റിനിർത്തിയത് എന്തിന്..? ഗ്രീൻറൂമിലേക്ക്  വിളിച്ചുകൊണ്ടുപോയ വീഡിയോഗ്രഫറെ പുറത്തേക്കുവിട്ടത് അരമണിക്കൂറിനു ശേഷം; ചട്ടലംഘനം നടന്നോ…?

മന്ത്രി റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രഫറെ സ്ഥാനാർഥി എളമരം കരീം മാറ്റിനിർത്തിയത് എന്തിന്..? ഗ്രീൻറൂമിലേക്ക് വിളിച്ചുകൊണ്ടുപോയ വീഡിയോഗ്രഫറെ പുറത്തേക്കുവിട്ടത് അരമണിക്കൂറിനു ശേഷം; ചട്ടലംഘനം നടന്നോ…?

Spread the love

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെ സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി.

അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ. കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വിഡിയോഗ്രഫറെ സ്ഥാനാർഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്.

ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്ന സ്ഥാനാർഥി എളമരം കരീം ക്യാമറാമാനു സമീപത്തു വന്ന് സംസാരിക്കുന്നു.
വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീൻറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടന്നെന്ന സംശയത്തെ തുടർന്നാണു വിഡിയോഗ്രഫറെ കൂട്ടിക്കൊണ്ടുപോയതെന്നും ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നുമാണു സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്.

പാർട്ടിയുടെ ഔദ്യോഗിക കൊടിയോ ചിഹ്‌നമോ ഇല്ലാതെ സംഘടിപ്പിച്ച പരിപാടിയായതിനാൽ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിലെ വിഡിയോഗ്രഫർ അതു ചിത്രീകരിക്കാതെ തിരിച്ചുപോയെന്നാണ് വിവരം.