
മൂന്നാർ: സെലിബ്രിറ്റികളുടെ മാത്രമല്ല രാഷ്ട്രീയക്കാരുടേയും ഫെയ്സ്ബുക്ക് പോസ്റ്റുകളും ചിത്രങ്ങളും വളരെ വേഗത്തിലാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഹിറ്റായിരിക്കുന്നത്.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഭാര്യയുടേയും ചിത്രങ്ങളാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി മൂന്നാറില്‍ നിന്നുള്ള ചിത്രങ്ങളാണ് മന്ത്രി തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്.
കറുത്ത ജാക്കറ്റും ജീൻസുമാണ് മന്ത്രിയുടെ വേഷം, ഭാര്യ വീണ സ്വെറ്ററും ജീൻസും ധരിച്ചിരിക്കുന്നു. രസകരമായ രീതിയില്‍ ആളുകള്‍ ചിത്രത്തിന് താഴെ കമന്റുകള്‍ ഇടുന്നുണ്ട്. ‘മന്ത്രിയുടെ സെക്കൻഡ് ഹണിമൂണ്‍ ആണോ ഇത്, ചിത്രം മനോഹരമായിരിക്കുന്നു ‘ എന്നിങ്ങനെ പലരും കമന്റുകള്‍ കുറിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ജൂണ്‍ 15 നാണ് അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയും വിവാഹിതരായത്. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വളരെ ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവരുടെ വിവാഹം നടത്തിയത്.
അമ്പതു പേരെമാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മുൻ വിവാഹബന്ധം രണ്ടു പേരും വേർപെടുത്തിയിരുന്നു. ഏറെ കാലം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2002 ലാണ് മുഹമ്മദ് റിയാസ് ആദ്യ വിവാഹം.
ഡോക്ടർ ആയിരുന്ന സമീഹയായിരുന്നു ഭാര്യ. രണ്ട് മക്കളുണ്ട്. പിന്നീട് 2005 ല്‍ വിവാഹമോചനം നേടി. വീണയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.