
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിമാത്രമെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്.
അധികാരത്തില്‍ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎണ്‍ഫിന്‍റെ ലക്ഷ്യം. മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
ബേപ്പൂരില്‍ മികച്ച വിജയമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകള്‍ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല. ജനക്ഷേമ പ്രവർത്തനങ്ങള്‍ക്കും വികസനത്തിനും ആണ് വോട്ട്.ബിജെപിയും യുഡിഎഫും എന്ത് ഡീല്‍ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫ് ഭരണം തുടരും. ഏപ്രില്‍ 9 മുതല്‍ മെയ് നാലുവരെ പ്രതിപക്ഷം ഭരണപക്ഷത്തെപ്പോലെ സംസാരിക്കും. കോഴിക്കോട് ജില്ലയില്‍ മികച്ച വിജയം ഉണ്ടാകും. ബിജെപി കോണ്‍ഗ്രസ് ആലോചന ചെയ്യുന്ന ഏത് ഡീലിനെയും എല്‍ഡിഎഫ് മറികടക്കും.
ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോഴും ചില മന്ത്രിമാരുടെയും സിറ്റിംഗ് സീറ്റുകളുടെയും കാര്യത്തില്‍ സിപിഎമ്മിന് ആശങ്ക. തിരൂരില്‍ മന്ത്രി വി അബ്ദുറഹ്മാന് ജയം ഉറപ്പില്ലെന്നാണ് ജില്ലാ ഘടകത്തിൻറെ വിലയിരുത്തല്‍. മലപ്പുറത്ത് എല്‍ഡിഎഫ് രണ്ട് സീറ്റില്‍ മാത്രമൊതുങ്ങിയേക്കും. ജി സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായ അമ്പലപ്പുഴയില്‍ എച്ച് സലാമിന് പാർട്ടി വോട്ട് മുഴുവൻ കിട്ടിയോ എന്ന സംശയവും സിപിഎമ്മിനുണ്ട്. ഡീലിനെ മറികടക്കാനുള്ള ജനപിന്തുണ എല്‍ഡിഎഫിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



