video
play-sharp-fill
കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാൾ; പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോ​ഗസ്ഥൻ; 2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ  അവാര്‍ഡ് ഉൾപ്പെടെ മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍;   32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി സര്‍വീസില്‍ നിന്നും പടിയിറങ്ങുമ്പോൾ കേരള പൊലീസിന് നഷ്ടമാകുന്നത് മികച്ച കുറ്റാന്വേഷകനെ

കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാൾ; പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോ​ഗസ്ഥൻ; 2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ് ഉൾപ്പെടെ മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍; 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മുഹമ്മദ് റാഫി സര്‍വീസില്‍ നിന്നും പടിയിറങ്ങുമ്പോൾ കേരള പൊലീസിന് നഷ്ടമാകുന്നത് മികച്ച കുറ്റാന്വേഷകനെ

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: പ്രമാദങ്ങളായ നിരവധി കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച കേരള പോലീസിലെ മികച്ച കുറ്റാന്വേഷകരില്‍ ഒരാളായ മുഹമ്മദ് റാഫി 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍ നിന്നും വിരമിക്കുന്നു.

2019 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ്, 2001-ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സംസ്ഥാന പോലീസ് മേധാവിയുടെ മൂന്ന് ബാഡ്ജ് ഓഫ് ഹോണര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാള പുപ്പത്തി സ്വദേശിയായ മുഹമ്മദ് റാഫി 1990 ല്‍ കോണ്‍സ്റ്റബിളായി പോലീസില്‍ ചേര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആയാണ് വിരമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1990-ല്‍ തൃശ്ശൂര്‍ ആംഡ് പോലീയിനിങ് ക്യാംപില്‍ നിന്ന് പരിശീലനം പൂര്‍ത്തീകരിച്ച്‌ 1994ല്‍ തൃശ്ശൂര്‍ എആര്‍ ക്യാംപിലെ സേവനത്തിനു ശേഷം മുഹമ്മദ് റാഫി 1995 മുതല്‍ ലോക്കല്‍ പോലീസിലാണ് സേവനം അനുഷ്ഠിച്ചത്. തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് എസ്‌ഐ ആയിരുന്നപ്പോള്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്‌ഐയായി ജോലി ചെയ്തു.

സര്‍വീസിനിടയില്‍ ഇരിങ്ങാലക്കുട മറിയം കൊലപാതക കേസ്, കൊടുങ്ങല്ലൂര്‍ ശ്രീക്കുട്ടന്‍ കൊലപാതക കേസ്, തൃശ്ശൂര്‍ ഷീല കൊലപാതക കേസ്, തൃശ്ശൂര്‍ സുധാകരന്‍ കൊലപാതക കേസ്, വരന്തരപ്പിള്ളി വിനയന്‍ കൊലപാതക കേസ്, മതിലകം തമ്ബി കൊലപാതക കേസ്, വലപ്പാട് അന്‍സില്‍ കൊലപാതക കേസ്, മതിലകം സുലോചന കൊലപാതക കേസ്, കൊടുങ്ങല്ലൂര്‍ പ്രമോദ് കൊലപാതക കേസ്, കൈപ്പമംഗലം മനോഹരന്‍ കൊലപാതക കേസ്, മതിലകം വിജിത്ത് കൊലപാതക കേസ്, വളാഞ്ചേരി സുബിറ ഫര്‍ഹത്ത് കൊലപാതക കേസ്, കുറ്റിപ്പുറം കുഞ്ഞിപ്പാ ത്തുമ്മ കൊലപാതകകേസ്, എന്നീ കോളിളക്കമുണ്ടാക്കിയ വിവിധ കൊലപാതക കേസുകളില്‍ പ്രതികളെ പിടികൂടുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള അവാര്‍ഡ് അടക്കം മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ആലുവ എടയാര്‍ സ്വദേശി സെബി. മകന്‍ മുഹസിന്‍ എറണാകുളം ലുലുവില്‍ സീനിയര്‍ ലീഗല്‍ ഓഫീസര്‍. മകള്‍ മുഫിദ പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലും ഇളയ മകന്‍ മുബാറക് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലും എംബിബിഎസ് വിദ്യാര്‍ഥികളാണ്.