ട്രാവൽ ഏജന്റിനെ പറ്റിച്ച സംഭവം ; ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ട്രാവൽ ഏജന്റിനെ വഞ്ചിച്ച കേസിൽ ഇന്ത്യൻ മുൻ ക്രിക്കറ്റ് നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസ്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത പണം നൽകിയില്ലെന്ന് ആരോപിച്ചാണ് ട്രാവൽ ഏജന്റ് കേസ് നൽകിയത്.
അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്ഹറുദ്ദീൻ പ്രതികരിച്ചു. പരാതിക്കാരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. ദാനിഷ് ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസി ഉടമയായ ഷഹദാബാണ് പരാതി നൽകിയത്. ഇരുപത് ലക്ഷത്തോളം രൂപയുടെ വിവിധ രാജ്യാന്തര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെങ്കിലും പണം നൽകിയില്ലെന്ന് ഷഹദാബ് നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച സിറ്റി ചൗക് പോലീസ് സ്റ്റേഷനിലാണ് അസ്ഹറുദീൻ, ഖാൻ, അവാക്കൽ എന്നിവർക്കെതിരെ പരാതി നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :