video
play-sharp-fill
ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവം ; ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവം ; ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

 

സ്വന്തം ലേഖകൻ

കണ്ണൂർ: ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ച സംഭവത്തിൽ ഇർഫാൻ ഹബീബിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. ഇർഫാൻ ഹബീബിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി സംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി എൻ.ആർ സുധാകരനാണ് പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാന ഗർണറെ അക്രമിക്കാൻ ശ്രമിച്ചുവെന്ന് ഗവർണർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടും സംസ്ഥാന സർക്കാരോ പൊലീസ് വകുപ്പോ നിയമനടപടികൾ കൈക്കെള്ളാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസൂത്രിത പ്രതിഷേധമാണ് അരങ്ങേറിയത് എന്ന് പ്രമുഖ ചരിത്രകാരൻ എം.ജി.എസ് നാരായണൻ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇർഫാൻ ഹബീബിന്റെ ഭാഗത്തുനിന്നും ആക്രമണ ശ്രമമുണ്ടായത്. ഉടൻ തന്നെ ഗാർഡുകൾ ഇർഫാൻ ഹബീബിനെ അവിടുന്ന് നീക്കം ചെയ്‌തെങ്കിലും ഗവർണർക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു.

കടുത്ത പ്രോട്ടോക്കോൾ ലംഘനമാണ് നടന്നതെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും വെളിപ്പെടുത്തിയിരുന്നു. ഗവർണറിന്റെ ഓഫീസിന് നൽകിയ ലിസ്റ്റിൽ വേദിയിൽ ഇരിക്കേണ്ടവരിൽ ഇർഫാൻ ഹബീബിന്റെ പേര് ഉണ്ടായിരുന്നില്ല